Categories

ഹോള­ണ്ട് ഫൈ­ന­ലില്‍

ഡര്‍ബന്‍: ഉറുഗ്വേയെ പരാജയപ്പെടുത്തി ഹോ­ളണ്ട ലോ­കക­പ്പ് ഫുഡ്‌­ബോള്‍ ഫൈനലില്‍ കടന്നു. ര­ണ്ടി­നെ­തിരെ മൂന്നു ഗോളു­കള്‍­ക്കാ­ണ് അ­വസാ­ന ലാ­റ്റി­ന­മേ­രി­ക്കന്‍ ടീ­ം പു­റ­ത്തേ­ക്ക് പോ­യത്. ടോ­ട്ടല്‍ ഫുഡ്‌­ബോ­ളി­ന്റെ വ­ക്താ­ക്കളായ ഹോ­ള­ണ്ടി­ന്റെ സ്‌­നൈ­ഡറും റോ­ബ­നു­മാ­ണ് ക­ളി വ­രു­തി­യി­ലാ­ക്കി­യത്. 18ാംമിനിറ്റില്‍ വാണ്‍ ബ്രോങ്ക്‌ഹോസ്റ്റ് ആണ് ഹോളണ്ടിന് വേണ്ടി ആദ്യഗോളടിച്ചത്.

സ്‌നൈഡറും (70) റോബെനും (73) ഉ­റു­ഗ്വെ­യു­ടെ വ­ല ച­ലി­പ്പിച്ചു. ഉ­റു­ഗ്വെ­ക്ക് വേണ്ടി ഡീഗോ ഫോര്‍ലാനും (41) ഇഞ്ചുറി ടൈമില്‍ എം പെരേരയും ഗോ­ള­ടി­ച്ചെ­ങ്കിലും ക­ളി കൈ­പ്പി­ടി­യി­ലെ­ടു­ക്കാ­നു­ള്ള സ­മ­യ­മില്ലാ­യി­രുന്നു.

ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്നു യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ജര്‍മനിയുമായി ഏറ്റുമുട്ടും. 2008ലെ യൂറോ കപ്പില്‍ ജര്‍മനിയെ 1-0നു കീഴടക്കിയാണ് സ്‌പെയിന്‍ കിരീടം നേടി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.