ഇസ്‌ലാമാബാദ്: നല്ല സുരക്ഷ ഒരുക്കിയില്ലെങ്കില്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ഖോക്കര്‍. ഇന്ത്യാ വിസ ലഭിക്കാന്‍ പാകിസ്ഥാന്‍ ജൂനിയര്‍ ടീം ബുദ്ധിമുട്ടിയത് പോലെ സംഭവിച്ചാലും കളിക്കാരെ അയക്കില്ലെന്നും ഖോക്കര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഖാലിദ് പറഞ്ഞു.


Read more: റോഹിംഗ്യകള്‍ക്ക് ഐ.എസ് ഐ.എസുമായി ബന്ധമുണ്ടെങ്കില്‍ അതിന്റെ തെളിവ് മോദി നല്‍കണം: കോണ്‍ഗ്രസ്


അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഹോക്കിലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്.

ജൂനിയര്‍ ഹോക്കി ലോകകപ്പിന് വരുന്നതിനായി പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീച്ചപ്പോള്‍ വിസ അനുവദിച്ചിരുന്നില്ല. യാത്രാരേഖകള്‍ കൃത്യമായി സമര്‍പ്പിക്കാതിരുന്നത് കൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന ഹോക്കി ഫെഡറേഷന്റെ വാദം പാകിസ്ഥാന്‍ തള്ളുകയും ചെയ്തിരുന്നു.