ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാഹോക്കി ടീമില്‍ ലൈംഗിക വിവാദം. ടീമിന്റെ കാനഡ, ചൈന പര്യടനങ്ങള്‍ക്കിടെ കോച്ച് കിഷോര്‍ കൗശിക് താരങ്ങളോട് അശ്ലീലഭാഷ ഉപയോഗിക്കുകയും ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് ഒരുവനിതാ താരം ഹോക്കി ഫെഡറേഷന് പരാതി നല്‍കി. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഫെഡറേഷന്‍ രാജിവ് മെഹ്തയുടെ കീഴില്‍ നാലംഗ കമ്മീഷനെ ചുമതലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കിഷോര്‍ കൗശിക് ഇന്ത്യന്‍ വനിതാഹോക്കി കോച്ച് പദവിയില്‍ നിന്നും രാജിവെച്ചു.

തനിക്ക് ലഭിച്ച ഈ-മെയില്‍ സന്ദേശത്തില്‍ നിന്നാണ് താരങ്ങള്‍ക്കെതിരേ പീഢനശ്രമം നടന്നതെന്ന വിവരം ലഭിച്ചതെന്ന് ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരേന്ദ്ര ബത്ര അറിയിച്ചു. സുഗര്‍ശന്‍ പഥക്, അജിത്പാല്‍ സിംഗ്, സഫര്‍ ഇഖ്ബാല്‍ തുടങ്ങിയവരാണ് അേേന്വഷണകമ്മറ്റിയിലെ മറ്റംഗങ്ങള്‍. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് വനിതാ പ്രതിനിധിയായി സുദര്‍ശന്‍ പഥക്കിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.