ന്യൂദല്‍ഹി: ലൈംഗികാരോപണത്തില്‍പ്പെട്ട മുന്‍ ഇന്ത്യന്‍ വനിതാഹോക്കി കോച്ച് എം കെ കൗഷിക്കിന്റെ സേവനം ഹോക്കിക്ക് ഇനി ആവശ്യമില്ലെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. കോച്ചിനെതിരേ ഹോക്കിതാരം രഞ്ജിതാ ദേവി നല്‍കിയ പരാതി ദല്‍ഹി പോലീസിന് കൈമാറാനും ഹോക്കി ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ആരോപണത്തില്‍പ്പെട്ട ഇന്ത്യന്‍ ഹോക്കി വീഡിയോ അനലിസിസ്റ്റ് ബസവരാജിന്റെ സേവനം നിറുത്താനും ഹോക്കി ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച അന്വേഷിക്കാന്‍ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോക്കി ഇന്ത്യ പുതിയ തീരുമാനമെടുത്തിട്ടുള്ളത്. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനും കായിക മന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ നരേന്ദ്ര ബത്ര അറിയിച്ചു.