ന്യൂദല്‍ഹി: ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കനെ കേന്ദ്രം പിന്‍വലിച്ചു. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എസ് കെ മെന്ദ്രിരാത്തയെ കേന്ദ്രം പിന്‍വലിച്ചത്.

ഹോക്കി ഇന്ത്യ സ്വകാര്യ കായികസംഘടനയാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞുനില്‍ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്‍ ഒളിമ്പ്യന്‍ പര്‍ഗത് സിംഗും ഹിമാചല്‍ പ്രദേശ് രാഷട്രീയ നേതാവ് വിദ്യ സ്റ്റോക്‌സുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരരംഗത്തുള്ളത്.