ന്യൂദല്‍ഹി: ഹോക്കി ഇന്ത്യയുടെ പേരില്‍ നിന്നും ഇന്ത്യ എന്നഭാഗം നീക്കംചെയ്യണമെന്ന് കേന്ദ്രകായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഹോക്കി ഇന്ത്യ സ്വകാര്യസ്ഥാപനമാണെന്ന് ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് കായികമന്ത്രാലയം പുതിയ തീരുമാനമെടുത്തിരിക്കുന്നത്.

നേരത്തെ ഹോക്കി ഇന്ത്യക്ക് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹോക്കി ഇന്ത്യ സ്വകാര്യ സംഘടനയാണെന്നും ദേശീയ ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സംഘടനക്ക് യാതൊരു അധികാരവും ഉണ്ടാകില്ലെന്നും കായിക മന്ത്രാലയം വ്യക്തമാക്കി. ഇതോടെ അര്‍ജന്റീനയില്‍ 29 ന് തുടങ്ങുന്ന വനിതാ ലോകകപ്പ് ഹോക്കിക്ക് ടീമിനെ അയക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.