ന്യൂദല്‍ഹി: അന്താരാഷ്ട്ര ഹോക്കി അസോസിയേഷന്‍ പ്രസിഡണ്ട് ലിയാണ്ടോ നെഗ്രെയുടെ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ലോകകപ്പില്‍ മാധ്യമങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്‌കരണം.

ലോകകപ്പ് ഹോക്കി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് സംഘാടകര്‍ കര്‍ശന നിയന്ത്രണമേര്‍പ്പിടുത്തിയിരുന്നു. മാധ്യമങ്ങളെ വിലക്കിയതിന് ഫെഡറേഷന്‍ പ്രസിഡണ്ട് മാപ്പ് ചോദിച്ചു.