ന്യൂയോര്‍ക്ക്: ലബനീസ് മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകത്തിനു പിന്നില്‍ ഹിസ്ബുല്ല തീവ്രവാദികള്‍ക്ക് പങ്കുള്ളതായി സൂചന. ഹരീരിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട യു എന്‍ സംഘം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയതെന്നാണ് സൂചന.

2005ല്‍ ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തിലായിരുന്നു ഹരീരി അടക്കം 22 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിനുപിന്നില്‍ സിറിയയുടെ പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അതിനിടെ ആരോപണം ഹിസ്ബുല്ല നിഷേധിച്ചിട്ടുണ്ട്.