ഹരിയാന: നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഗുര്‍ഗോണില്‍ 500ഓളം മാംസക്കടകള്‍ ശിവസേന അടപ്പിച്ചു. ഒമ്പത് ദിവസത്തേക്ക് കടകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ശിവസേനയുടെ നടപടി. കോഴിയും ഇറച്ചിയും വില്‍ക്കുന്ന കടകളാണ് അടപ്പിച്ചത്.

ഇറച്ചി കടകള്‍ക്ക് പുറമെ നോണ്‍വെജ് ഹോട്ടലുകള്‍ക്കും ശിവസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സുറത്ത് നഗര്‍, അശോക് വിഹാര്‍, സെക്ടര്‍ 5,9, പട്ടൗഡി ചൗക്ക്, ജേക്കബ് പുര, സദര്‍ ബസാര്‍, ഖന്ദ്‌സ അനാജ് മണ്ഡി, ബസ്റ്റാന്‍ഡ്, ഡി.എല്‍.എഫ് ഏരിയ, സോഹ്ന, സെക്ടര്‍ 14 മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കടകളാണ് ശിവസേന അടപ്പിച്ചത്.


Read more:  ഹരിയാനയിലെ കര്‍ഷക യുവാവ് മുന്‍ഫൈദിനെ കൊന്നത് പൊലീസ്: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്


കടകള്‍ തുറന്നാല്‍ പൊലീസ് റെയിഡ് ഉണ്ടാകുമെന്നും ശിവസേന നോട്ടീസിറക്കി കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു നോട്ടീസിനെ കുറിച്ച് തങ്ങള്‍ അറിവില്ലെന്ന് പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്നും പൊലീസ് പറയുന്നു.