എഡിറ്റര്‍
എഡിറ്റര്‍
തൃക്കാക്കര ക്ഷേത്രത്തില്‍ മഹാബലി പാടില്ല: ഹൈകോടതിയില്‍ പരാതിയുമായി ഹിന്ദു ഐക്യവേദി
എഡിറ്റര്‍
Monday 21st August 2017 10:26pm

കൊച്ചി: തൃക്കാക്കര ക്ഷേത്രത്തില്‍ മഹാബലി പാടില്ലെന്ന് ഹിന്ദു ഐക്യവേദി. ഇത് സംബന്ധിച്ച് സംഘടന ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ മണ്ഡപ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ തല്‍ക്കാലം ഇടപെടാനാകില്ലന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.അസുരഗണത്തില്‍ പെടുന്ന ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.


Also read ഏറെനേരം കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല, ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി യുവാവ് മുങ്ങി


കഴിഞ്ഞ വര്‍ഷം ഓണകാലത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാമനജയന്തി ആശംസകള്‍ അണ് നേര്‍ന്നിരുന്നത്. ഓണം അസുരനായ മഹാബലിയുടെ പേരില്‍ അല്ല ദേവനായ വാമനന്റെ ജന്മദിനമായി ആചരിക്കണമെന്ന് പറഞ്ഞ് കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല രംഗത്ത് വന്നിരുന്നു.

വ്യാപകമായ പ്രതിഷേധം അന്നുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ സവര്‍ണവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇത്തരം നിലപാടുകളെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Advertisement