എഡിറ്റര്‍
എഡിറ്റര്‍
കേരളം നടുങ്ങിയ രാഷ്ട്രീയ കൊലപാതകത്തിന്റെ നാള്‍വഴികളിലൂടെ..
എഡിറ്റര്‍
Wednesday 22nd January 2014 11:00am

t.p-special

കേരളം ഒന്നാകെ നടുങ്ങിയ രാഷ്ട്രീയ കൊലപാതകം നടന്ന് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ കോടതി വിധി പറഞ്ഞത്.  അനവധി വെട്ടുകളിലൂടെ രാഷ്ട്രീയ എതിരാളികള്‍ ഇല്ലാതാക്കിയ ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തില്‍ നിന്നും കേരളം പിന്നിട്ട നാള്‍വഴികള്‍…

2012

മെയ് 4 :  രാത്രി 10.15 ന്  വടകരയ്ക്കടുത്തുള്ള വള്ളിക്കാട്ട് വെച്ച്  റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നു.

മെയ് 5: കൊലയാളികള്‍ എത്തിയ ഇന്നോവ കാര്‍ മാഹിക്കടുത്ത് ചൊക്ലിയില്‍ നിന്ന് പിടിയ്ക്കുന്നു. കൊലയാളികളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നു. പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. ഗൂഢാലോചന നടന്നത് ചെക്ക്യാട്ടെ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ കല്യാണ വീട്ടില്‍ വെച്ചെന്ന് ആദ്യ സൂചന.

മെയ് 6: ഏഴ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. ചൊക്ലി നെടുമ്പുറം മീത്തലെ ചാലില്‍ എന്‍.കെ സുനില്‍ കുമാര്‍ എന്ന കൊടിസുനിയാണ് കേസിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തി.

മെയ് 7: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്. പ്രതികളെ സഹായിച്ച രണ്ട് പേര്‍ കസ്റ്റഡിയില്‍. സ്‌ഫോടകവസ്തുക്കള്‍ പിടിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് പരിശോധന നടത്തുന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമയില്‍ നിന്ന് മൊഴിയെടുത്തു.

മെയ് 8: പരോളില്‍ ഇറങ്ങിയ ചെക്ക്യാട്ടെ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന്റെ ടേപ്പ് പരിശോധിച്ചു.

മെയ് 9: കേസിന്റെ എഫ്.ഐ.ആര്‍ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.  കൊടിസുനിയുടെ സഹതടവുകാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍.

മെയ് 10: കൊടി സുനി, വായിപ്പടച്ചി റഫീക്ക് എന്നിവരടക്കം 12 പേരെ ഉള്‍പെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കി.

മെയ് 11: പ്രതികള്‍ക്ക് വേണ്ടി ലുക്കൗട്ട് സര്‍ക്കുലര്‍.

മെയ് 12: ഇന്നോവ കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിക്കൊടുത്തവര്‍ കസ്റ്റഡിയില്‍.

മെയ് 14: കേസ് സാങ്കേതികമായി ക്രൈംബ്രാഞ്ചിന് കൈമാറി.

മെയ് 15:  സി.പി.ഐ.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയംകണ്ടി രവീന്ദ്രന്‍ ഉള്‍പെടെ 5 പേര്‍ അറസ്റ്റില്‍

വായപ്പടച്ചി റഫീഖ് പ്രധാനിയല്ലെന്ന് തെളിയുന്നു. കൊലയ്ക്കുപയോഗിച്ച വാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്ന് കണ്ടെടുത്തു.

മെയ് 16:  സി.പി.ഐ.എം കുന്നുമങ്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍ ഉള്‍പ്പെടെ നാല്  പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതികളെ കൂത്തുപറമ്പ് സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഇറക്കിയതായി മൊഴി. ഒഞ്ചിയം, പാനൂര്‍ ഏരിയാ കമ്മിറ്റികള്‍ക്ക് പങ്കെന്ന് വിവരം.

മെയ് 17: കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബു കസ്റ്റഡിയില്‍. മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗമടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മെയ്: 19: സി.പി.ഐ.എം. കുന്നോത്ത്പാറ ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതി ബാബു അറസ്റ്റില്‍.

മെയ് 20: ടി.പി വധത്തിലെ മുഖ്യസൂത്രധാരന്‍ ടി.കെ. രജീഷാണെന്ന് തെളിയുന്നു.

മെയ് 21: സി.പി.ഐ.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തനുവേണ്ടി ലുക്കൗട്ട് സര്‍ക്കുലര്‍. കേസില്‍ പാര്‍ട്ടിയിലെ ഉന്നതങ്ങളില്‍ ഗൂഢാലോചന നടന്നെന്ന് കുഞ്ഞനന്തന്റെ വെളിപ്പെടുത്തല്‍.

മെയ് 22: പ്രതികളില്‍ ചിലര്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് കടന്നതായി സൂചന.

മെയ് 23: ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ആദ്യത്തെയാള്‍ അറസ്റ്റില്‍. അണ്ണന്‍ എന്ന സിജിത്തിനെ മൈസൂരില്‍ നിന്നും പിടികൂടി.

മെയ് 24: സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ സി.എച്ച്.അശോകനെയും ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായ കെ.കെ.കൃഷ്ണനെയും അറസ്റ്റ് ചെയ്തു. ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചനയെന്ന് സൂചന.

മെയ് 25: തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണനും സി.പി.ഐ.എം. പ്രവര്‍ത്തകനായ അഭിനേഷും അറസ്റ്റില്‍.

മെയ് 26: രണ്ട് സി.പി.ഐ.എം. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പാര്‍ട്ടിക്ക് ഭീഷണിയായതുകൊണ്ട് വധിച്ചെന്ന് മൊഴി.

മെയ് 27: പ്രതി ടി.കെ. രജീഷിനെ തേടി പോലീസ് മുംബൈയില്‍ എത്തി.

മെയ് 29: ടി.കെ. രജീഷിന്റെ മുംബൈയിലുള്ള സുഹൃത്ത് വല്‍സന്‍ പത്തനംതിട്ടയില്‍ കസ്റ്റഡിയില്‍.

മെയ് 30: കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വായപ്പടച്ചി റഫീഖ് പോലീസില്‍ കീഴടങ്ങുന്നു.

മെയ് 31: ടി.കെ. രജീഷിന് വേണ്ടി പരിശോധന, അന്വേഷണോദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് എളമരം കരീമിനെതിരെ കേസെടുത്തു.

ജൂണ്‍ 1 : മുംബൈയില്‍ രജീഷിന്റെ മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയിലായി. പ്രതികളുടെ മൊഴികള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയാന്‍ സി.പി.ഐ.എം. ഹൈക്കോടതിയെ സമീപിച്ചു.

ജൂണ്‍ 2 : വി.എസ്. അച്യുതാനന്ദന്‍ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു.

ജൂണ്‍ 7 : കൊലയാളി സംഘത്തില്‍ പെട്ട രജീഷ് മുംബെയില്‍ അറസ്റ്റില്‍.

ജൂണ്‍ 11:  കൊലയാളി സംഘത്തിലെ എം.സി.അനൂപ് അറസ്റ്റില്‍.

ജൂണ്‍ 14 :  കൊലയാളി സംഘത്തലവന്‍ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂരിലെ സി.പി.ഐ.എം ശക്തികേന്ദ്രമായ മുടക്കൊഴി മലയിലെ ഒളിത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി.

ജൂണ്‍ 23 :   സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങി.

ജൂണ്‍ 29 :   സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 5 :   കൊലപാതകക്കേസിലെ പ്രതികളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ പ്രതി ചേര്‍ത്തു.
ജൂലൈ 10 :   സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെറ്റ് അംഗം കാരായി രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 12 :  കൊലയാളി സംഘത്തിന് വഴികാട്ടികളായിരുന്ന ഷിനോജ്, രജികാന്ത് എന്നിവര്‍ വടകര കോടതിയില്‍ കീഴടങ്ങി.

ജൂലൈ 18 :   സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 13: 76 പേരടങ്ങുന്ന പ്രതിപ്പട്ടികയോടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ഒക്ടോബര്‍ 22: എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് കേസ്  മാറ്റി.

നവംബര്‍ 6 : കേസില്‍ ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.

ഡിസംബര്‍ 12:  കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രാരംഭവാദം തുടങ്ങി.

2013
=====

ഫെബ്രുവരി 11 : കേസിലെ സാക്ഷികളുടെ വിസ്താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ ജഡ്ജി ആര്‍ നാരായണപ്പിഷാരടി മുമ്പാകെ തുടങ്ങി.

മാര്‍ച്ച് 23 : കൂടുതല്‍ സാക്ഷികള്‍ കൂറുമാറി, പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം

ഏപ്രില്‍ 10:  കേസിലെ മൂന്നു സാക്ഷികള്‍ കൂടി കൂറുമാറിയതായി സംശയിച്ച്, അവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഏപ്രില്‍ 16 : പോലീസ് ട്രെയിനി ഉള്‍പ്പെടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

ജൂണ്‍ 22 : ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ജൂലൈ 6 : കേസിലെ ഒമ്പതാം പ്രതി സി.എച്ച് അശോകന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്് അന്തരിച്ചു

സെപ്റ്റംബര്‍ 11:  സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്നു കണ്ട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വെറുതെ വിട്ടു.

ഒക്ടോബര്‍ 30:  ടി.പി വധക്കേസില്‍ അന്തിമ വാദം തുടങ്ങുന്നു.

ഡിസംബര്‍ 20: കേസില്‍ വിചാരണ പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചു. അന്തിമ വിധി ജനുവരി 22 നെന്ന് ജസ്റ്റിസ് പിഷാരടി അറിയിച്ചു.

2014
=====

ജനുവരി 17 : വടകരയിലും നാദാപുരത്തും നിരോധനാജ്ഞ

ജനുവരി 18 : കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിയന്ത്രണം

ജനുവരി 22: കേസിലെ നിര്‍ണായക വിധി

Advertisement