Categories

അയോധ്യാവിധിയെ പലരും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു: എം ജി എസ്

കോഴിക്കോട്: അയോധ്യ വിധിയെ പ്രമുഖ വ്യക്തികളും സംഘടനകളും അവരവരുടെ സൗകര്യത്തിനായി വളച്ചൊടിക്കുകയാണെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള പലരും ഈ ഗണത്തില്‍പെടുന്നവരാണെന്നും എം ജി എസ് അഭിപ്രായപ്പെട്ടു.

കോടതിവിധിയെ പലരും വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. കുതര്‍ക്കങ്ങളെ കൊണ്ടുവന്ന് വാദങ്ങളെ ന്യായീകരിക്കാന്‍ കൃഷ്ണയ്യര്‍ക്ക് പ്രത്യേക വൈദഗ്ധ്യമാണ്. കോടതിവിധിയോടെ ഈ വിഷയം ശാശ്വതമായി അവസാനിച്ചു എന്നു പറയാനാകില്ല. ഇടതുപക്ഷം അടക്കമുള്ളവര്‍ ഈവിഷയത്തില്‍ കളംമാറ്റിച്ചവിട്ടുകയാണെന്നും എം ജി എസ് വ്യക്തമാക്കി.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.