Categories

അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ്: കോടതി ഉത്തരവ് പാലിക്കാന്‍ ബുദ്ധിമുട്ടെന്ന് കേരളം

muringoor caseന്യൂദല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഉടന്‍ നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി കേരളം സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഇക്കാര്യത്തില്‍ സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുപ്രീംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, സ്വാതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ നേരത്തെ മറ്റൊരു ബെഞ്ച് ഇക്കാര്യത്തില്‍ സ്റ്റേ ഏര്‍പ്പെടുത്തിയതായി കേരളം കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ഈ ഉത്തരവ് നടപ്പാക്കിയാല്‍ കോടതീയലക്ഷ്യമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലാണ് കേരളത്തിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഗതാഗത സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. നടപടിക്രമങ്ങള്‍ എത്രത്തോളമായെന്ന കോടതിയുടെ ചോദ്യത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് കേരളം മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.