ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്സ മൂന്നാം സ്ഥാനത്ത്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി. പിന്തുണയോടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി പതിനായിരം വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനത്തോടെയാണ് ഹിസാര്‍ ഉപതിരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ കൈവന്നത്. ജനലോക്പാലിനെ പിന്തുണക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഹസാരെ സംഘം ആഹ്വാനം ചെയ്തത്. പക്ഷേ, പകരം ആരെ ജയിപ്പിക്കണമെന്ന് ഹസാരെ സംഘം വ്യക്തമാക്കിയിരുന്നില്ല.

Subscribe Us:

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌ണോയി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.