ധാക്ക: വംശഹത്യ നടക്കുന്ന മ്യാന്‍മാറിലെ റാഖിനില്‍ നിന്നും റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കൊപ്പം രക്ഷപ്പെടുന്നവരില്‍ ഹിന്ദുക്കളും. ബംഗ്ലാദേശില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 500 ഹിന്ദുക്കളും ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ കോക്‌സ ബസാറിലേക്ക് രക്ഷപ്പെട്ടെത്തിയിട്ടുണ്ടെന്നാണ്.

മ്യാന്‍മാറിലെ വംശഹത്യയില്‍ 86 ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. വംശഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കൊപ്പമാണ് ഹിന്ദുക്കളും രക്ഷപ്പെട്ടതെന്ന് ഇവരെ സന്ദര്‍ശിച്ച ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി പ്രസിഡന്റ് റാണാ ദാസ് ഗുപ്ത പറഞ്ഞു.


Read more:  ജെ.എന്‍.യുവില്‍ നജീബ് അഹമ്മദിനെ മര്‍ദിച്ച പ്രവര്‍ത്തകനെ എ.ബി.വി.പി തെരഞ്ഞെടുപ്പിന് ഇറക്കുന്നു


വംശഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ എഴുപതിനായിരത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശ് അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് യു.എന്‍ കണക്കുകള്‍. രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ മുങ്ങി മരിച്ച 53 പേരുടെ മൃതദേഹങ്ങള്‍ ബംഗ്ലാദേശിന് സമീപം കണ്ടെടുത്തിരുന്നു.

മ്യാന്‍മര്‍ സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ബലാല്‍സംഗം, കൊലപതകം തുടങ്ങി ക്രൂരമായ നടപടികളിലൂടെ റോഹിങ്ക്യകളെ മ്യാന്‍മാര്‍ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായി യു.എന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.