ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തനം ഏതാണ്ട് അവസാനിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹിന്ദു യുവവാഹിനി സംഘടനയിലേക്ക് അംഗത്വം നല്‍കുന്നത് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

ബി.ജെ.പി അംഗങ്ങളല്ലാത്ത കുറ്റവാളികളുടെ നുഴഞ്ഞ് കയറ്റമാണ് ഹിന്ദു യുവ വാഹിനിയില്‍ അക്രമ സംഭവങ്ങള്‍ കൂടുന്നതെന്നാണ് ഹിന്ദു യുവ വാഹിനി ജനറല്‍ സെക്രട്ടറി പി.കെ മാളിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ അടുത്ത ആറ് മാസത്തേക്കുള്ള അംഗത്വ വിതരണമാണ് നിര്‍ത്തി വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടയിലേക്ക് ബി.ജെ.പിക്കാരല്ലാത്ത ചിലര്‍ നുഴഞ്ഞ് കയറുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ഗോസംരക്ഷണത്തിന്റേയും ലൗജിഹാദിന്റേയും പേര് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നത് ഇത്തരക്കാരാണെന്നുമാണ് ഇവരുടെ വാദം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനിയുടെ ആക്രമത്തില്‍ മുസ്‌ലിം വയോധികന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് അറിയുന്നത്.


Dont Miss ഈ മുത്തലാഖ് വ്യത്യസ്തമാണ്; കാരണം ഇവര്‍ ഭര്‍ത്താവിനെയാണ് ‘തലാഖ്’ ചൊല്ലിയിരിക്കുന്നത് 


യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ വലിയ തോതിലുള്ള അതിക്രമമാണ് ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്.

ഉത്തര്‍പ്രദേശില്‍ മുസ്ലീം മത വിശ്വാസിയായ അമ്പത്തഞ്ചുകാരനെ കഴിഞ്ഞ ദിവസം യുവവാഹിനി അംഗങ്ങള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ബുലന്ദ്ഷര്‍ നിവാസിയായ ഗുലാം മുഹമ്മദിനെയാണ് അക്രമി സംഘം ക്രൂര മര്‍ദ്ദനത്തിരയാക്കി കൊന്നത്. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയാണെന്ന് ഗുലാം മുഹമ്മദിന്റെ മകന്‍ ആരോപിച്ചു.

ഗുലാം മുഹമ്മദിന്റെ അയല്‍വാസിയായ യൂസഫ് ന്നെ 22കാരന്‍ ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞയാഴ്ച ഒളിച്ചോടിയിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ചാണ് സംഘം ഗുലാം മുഹമ്മദിനെ മര്‍ദ്ദിച്ചു കൊന്നത്. പിതാവിന്റെ മരണത്തിന് പിന്നില്‍ ഹിന്ദു യുവാഹിനി പ്രവര്‍ത്തകരാണെന്നാണ് ഗുലാമിന്റെ മകന്‍ യാസീന്‍ പറയുന്നത്.