എഡിറ്റര്‍
എഡിറ്റര്‍
ക്രിമിനല്‍ കുറ്റകൃത്യം: സിംഗപ്പൂരിലെ പൗരാണിക ഹിന്ദുക്ഷേത്രത്തിനെതിരെ പൊലീസ് അന്വേഷണം
എഡിറ്റര്‍
Wednesday 23rd August 2017 9:02am

ബാങ്കോക്ക്: ക്രിമിനല്‍ കുറ്റകൃത്യമെന്ന സംശയത്തെ തുടര്‍ന്ന് സിംഗപ്പൂരിലെ പൗരാണിക ക്ഷേത്രത്തിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരിലെ ശ്രീ വിരമകാലിയമ്മന്‍ ക്ഷേത്രത്തിനെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വാണിജ്യകാര്യ വിഭാഗമാണ് അന്വേഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

141 സെരംഗൂണ്‍ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൗരാണിക കാലത്ത് കുടിയേറിയ ഇന്ത്യക്കാരാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.


Also Read: ‘തലാഖിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഇസ്‌ലാമിനുവേണ്ടി സ്വയം ത്യജിക്കൂ എന്നാണ് മുതിര്‍ന്ന പുരോഹിതന്‍ പറഞ്ഞത്’ സൈറ ബാനു ഓര്‍ക്കുന്നു


ചാറ്റീസ് ആക്ട് സെക്ഷന്‍ 8 പ്രകാരമാണ് ക്ഷേത്രത്തിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ചാരിറ്റി കമ്മീഷണര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര അധികാരികള്‍ കമ്മീഷണര്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ആ മറുപടി പരിശോധിച്ചതില്‍ ഭരണപരമായ ചില പ്രശ്‌നങ്ങള്‍ കണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Advertisement