എഡിറ്റര്‍
എഡിറ്റര്‍
ആംആദ്മി പാര്‍ട്ടി ഓഫിസിന് നേരെ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
എഡിറ്റര്‍
Wednesday 8th January 2014 2:02pm

arvind-kejrival1

ന്യൂദല്‍ഹി:  ദല്‍ഹിയില്‍ ##ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഗാസിയബാദ് കൗഷാംബിയിലെ ഓഫീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്നതിന് മുന്‍പ് ജനഹിത പരിശോധ നടത്തണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ആക്രമണം.

50-60 പേരടങ്ങുന്ന ഹിന്ദു രക്ഷാ ദളിന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ ഉടനെ നടപടിയെടുക്കുമെന്ന് എസ്.എസ്.പി ധര്‍മേന്ദ്ര സിങ്ങ് അറിയിച്ചു. പാര്‍ട്ടി ഓഫിസില്‍ സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അക്രമത്തിന് ശേഷം പോലീസ് സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലും പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് കെജ്‌രിവാളിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പ്രശാന്ത് ഭൂഷന്റേത് വ്യക്തി പരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയ്ക്ക് ഇതില്‍ ഒരു ബന്ധവുമില്ലെന്ന് അരവിന്ദ് കെജരിവാള്‍ വിശദീകരിച്ചു.

Advertisement