എഡിറ്റര്‍
എഡിറ്റര്‍
മതപരിവര്‍ത്തനം നടത്താത്തതിനാല്‍ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ കുറയുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു
എഡിറ്റര്‍
Monday 13th February 2017 3:18pm

kiren

ന്യൂദല്‍ഹി:  ഇന്ത്യയിലെ ഹിന്ദുജനസംഖ്യ കുറഞ്ഞു വരികയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മറ്റുള്ളവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്താത്തത് കൊണ്ടാണ് ഇതെന്നും എന്നാല്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു വരികയാണെന്നും റിജിജു പറയുന്നു.

ട്വിറ്ററിലൂടെയാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം. അരുണാചല്‍ പ്രദേശിനെ മോദി സര്‍ക്കാര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിനുള്ള മറുപടിയെന്നോണമാണ് റിജിജുവിന്റെ ട്വീറ്റ്.

അത്തരമൊരു പ്രകോപനകരമായ പ്രസ്താവന കോണ്‍ഗ്രസ് നടത്തരുതായിരുന്നുവെന്നും ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ട്വീറ്റില്‍ റിജിജു പറയുന്നു. എല്ലാ മതങ്ങളും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കണമെന്നും റിജിജു പറയുന്നു.

അതേ സമയം റിജിജു ഹിന്ദുക്കളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മൊത്തം മന്ത്രിയാണെന്ന് ഒര്‍മിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സത്യപ്രതിജ്ഞ മറക്കരുതെന്നും ഒവൈസി പറഞ്ഞു.

rijiju-1

rijiju-1

Advertisement