കോയമ്പത്തൂര്‍ : പാക് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെച്ചൊല്ലി കോയമ്പത്തൂരില്‍ സാനിയ മിര്‍സക്കെതിരെ പ്രതിഷേധം. കോയമ്പത്തൂരില്‍ ഹിന്ദു മക്കള്‍ കക്ഷി, പട്ടാളി മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഹിന്ദുമക്കള്‍ കക്ഷി സാനിയക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഒരു രാജ്യവുമായുള്ള സാനിയയുടെ ബന്ധം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാക്കള്‍ വ്യക്തമാക്കി. ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്കടക്കം അപമാനമാണ് സാനിയയുടെ നടപടിയെന്ന് പട്ടാളിമക്കള്‍ കക്ഷി വ്യക്തമാക്കി. സാനിയക്ക് ലഭിച്ച പത്മശ്രീ അവാര്‍ഡ് ഉള്‍പ്പെടെ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.