ന്യൂദല്‍ഹി: അയോധ്യക്കേസുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സുപ്രീംകോടതിയില്‍ കവിയറ്റ് ഹരജി നല്‍കി. അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹരജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മുഖേനയാണ് ഹരജി നല്‍കിയത്. അയോധ്യക്കേസിലെ പ്രധാനകക്ഷിയായിരുന്നു ഹിന്ദു മഹാസഭ. പ്രശ്‌നത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും എല്ലാ തര്‍ക്കത്തിനും നിയമപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും കാണിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി പറഞ്ഞു.