എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ മദ്രസാ ബോര്‍ഡ് പരീക്ഷയില്‍ എട്ടാം റാങ്കുനേടി ഹിന്ദു പെണ്‍കുട്ടി
എഡിറ്റര്‍
Wednesday 17th May 2017 3:23pm

കൊല്‍ക്കത്ത: 2017ലെ പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് മദ്രസാ എഡ്യുക്കേഷന്‍ എക്‌സാമിനേഷനില്‍ എട്ടാം റാങ്കുനേടി ഹിന്ദു പെണ്‍കുട്ടി. 16കാരിയായ പ്രഷമ സാസ്മല്‍ ആണ് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയത്.

ഹൗറാ ജില്ലയിലെ ഖല്ത്പൂര്‍ ഹൈസ്‌കൂള്‍ മദ്രസാ വിദ്യാര്‍ഥിയാണ് പ്രഷ്മ. 800ല്‍ 729മാര്‍ക്കാണ് പ്രഷ്മ നേടിയത്. അതായത് 91.9%മാര്‍ക്ക്.

തന്റെ ഗ്രാമമായ ഹാരിഹര്‍പൂരില്‍ ബിരേഷ്‌വാര്‍ ബാലിക വിദ്യാലയ എന്ന പേരില്‍ ഒരു സ്‌കൂളുണ്ടെങ്കിലും താന്‍ മദ്രസാ പഠനം തെരഞ്ഞെടുക്കുകയായിരുന്നെന്ന് പ്രഷ്മയെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി


‘അച്ഛന് മദ്രസയിലെ ചില അധ്യാപകരെ നന്നായി പരിചയമുണ്ടായിരുന്നു. അത് ഞങ്ങളുടെ വീട്ടിന് കുറേക്കൂടി അടുത്തുമാണ്. എല്ലാ അധ്യാപകരില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു. ഇതേ സ്ഥാപനത്തില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് പഠനവും തുടരാണ് ആഗ്രഹിക്കുന്നത്.’ അവര്‍ പറഞ്ഞു.

മദ്രസ ബോര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മറ്റു വിഷയങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട വിഷയങ്ങളായ ഇസ്‌ലാമിക പരിചയവും അറബികും തനിക്ക് മികച്ച അനുഭവമായിരുന്നെന്നും അവര്‍ പറയുന്നു.

‘എന്റെ കുടുംബത്തിലെ ആര്‍ക്കും ഈ വിഷയങ്ങളെക്കുറിച്ച് അറിയില്ല. എനിക്ക് മാര്‍ക്ക് ഷീറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാലും ഇസ്‌ലാമിക പരിചയത്തില്‍ 97%വും അറബിക്കില്‍ 64%വും മാര്‍ക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ അവര്‍ പറയുന്നു.


Must Read: കളിക്കളത്തില്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണം; ഫിഫയോട് സൗദിയിലെ മതപുരോഹിതന്‍


പ്രഷ്മ പഠിക്കുന്ന മദ്രസയില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ 33 കുട്ടികളില്‍ ഒമ്പതു പേര്‍ ഹിന്ദുക്കളാണ്. ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും. മുസ്‌ലീങ്ങളല്ലാത്ത 2,287കുട്ടികളാണ് ബംഗാളില്‍ നിന്നും മദ്രസാ പരീക്ഷയെഴുതിയത്. ആകെ പരീക്ഷയെഴുതിയ 52,115ന്റെ 4.3%വരും ഇത്.

Advertisement