എഡിറ്റര്‍
എഡിറ്റര്‍
മക്കളുടെ തട്ടമിട്ട കൂട്ടുകാരികളെ സൂക്ഷിക്കണം; മതവിദ്വേഷ പ്രചരണവുമായി സംഘപരിവാറിന്റെ സൈബര്‍ഗ്രൂപ്പുകള്‍
എഡിറ്റര്‍
Monday 21st August 2017 10:38pm

കോഴിക്കോട്: മതവിദ്വേഷ പ്രചരണത്തിലൂടെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കുമെതിരെയും സൈബര്‍ ഗ്രൂപ്പുകളില്‍ വിദ്വേഷ പരാമര്‍ശങ്ങളുണ്ട്.

മക്കളുടെ തട്ടമിട്ട കൂട്ടുകാരികളെ സൂക്ഷിക്കണമെന്നും അവര്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാന്‍ നടക്കുന്നവരാണെന്നും ‘റിയാക്ടിംഗ് ഹിന്ദൂസ്’ എന്ന ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. മാത്രമല്ല ഹിന്ദുക്കളുടെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത് മുംസ്‌ലീംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ്.


Also Read: ‘ഇന്ത്യക്കാര്‍ പറയുന്നു, ട്രൂഡോ നിങ്ങള് മുത്താണ്’; പൈജാമയും കുര്‍ത്തയും ധരിച്ച്,’ജയ് ഹിന്ദ്’ വിളിച്ച് ഇന്ത്യക്കാര്‍ക്കൊപ്പം സ്വാതന്ത്ര്യദിന പരേഡില്‍ കനേഡിയന്‍ പ്രസിഡന്റ്


നിരവധി ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ലഘുലേഖകള്‍ വിതരണം ചെയ്ത വിസ്ഡം പ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ ആക്രമിച്ചതും ഇത്തരം ഗ്രൂപ്പുകളിലെ ആഹ്വാനപ്രകാരമായിരുന്നു. എന്നാല്‍ വിസ്ഡം പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

റിയാക്ടിംഗ് ഹിന്ദൂസിനു പുറമെ കേരള ഹിന്ദുരക്ഷാസേന തുടങ്ങി നിരവധി ഗ്രൂപ്പുകളില്‍ ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐഡന്റിറ്റി ഹിന്ദുത്വമാണെന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്.

ഹിന്ദുക്കള്‍ക്കെതിരെ പ്രചരണം നടത്തുന്നവരുടെ കാല് തല്ലിയൊടിക്കണമെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വര്‍ഗീയ പ്രചരണം നടത്തുകയാണ് ഇത്തരം ഗ്രൂപ്പുകള്‍.

Advertisement