ചെന്നൈ: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതിന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ ദി ഹിന്ദു പത്രം എഡിറ്റര്‍ എന്‍ റാം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. എക്‌സ്പ്രസ് സീനിയര്‍ എഡിറ്റര്‍ അര്‍ച്ചന ശുക്ല, പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്, എഡിറ്റര്‍മാര്‍, പബ്ലിഷര്‍ എന്നിവര്‍ക്കെതിരെയാണ് സിവില്‍, ക്രിമിനല്‍ നടപടിപ്രകാരം കേസ് ഫയല്‍ ചെയ്യുന്നത്.

ദി ഹിന്ദു പത്രത്തില്‍ പിന്തുടര്‍ച്ചാ പോര് നടക്കുന്നുവെന്ന് മാര്‍ച്ച് 25ന് എക്‌സ്പ്രസ് പ്രസിദ്ധീകരണങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. വസ്തുതയുമായി ബന്ധമില്ലാത്തും ഉറവിടം വെളിപ്പെടുത്താത്തതുമായ റിപ്പോര്‍ട്ട് മാനഹാനിയുണ്ടാക്കുന്നതാണെന്ന് എന്‍ റാം വ്യക്തമാക്കി. മാര്‍ച്ച് 20ന് നടക്കുന്ന ദി ഹിന്ദു, ബിസിനസ് ലൈന്‍, ഫ്രണ്ട് ലൈന്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരായ കസ്തൂരി ഏന്റ് സണ്‍സ് കമ്പനിയുടെ ഡയരക്ടേഴ്‌സ് യോഗത്തില്‍ കേസുമായി ബന്ധപ്പെട്ട് അടുത്ത തീരുമാനമെടുക്കുമെന്നും റാം ചെന്നൈയില്‍ വ്യക്തമാക്കി.

കസ്തൂരി കമ്പനിയുടെ മാനേജിങ് ഡയരക്ടറും എന്‍ റാമിന്റെ സഹോദരനുമായ എന്‍ മുരളിയുമായി ബന്ധപ്പെട്ടാണ് ഹിന്ദുവില്‍ പോര് നടക്കുന്നതെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെ തുടര്‍ന്ന് ഡയരക്ടര്‍ ബോര്‍ഡില്‍ വിളര്‍പ്പുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

The Hindu Very Divided Family