ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന റോക്ക്‌സ്റ്റാര്‍ എന്ന ചിത്രം വ്യത്യസ്തമായ പല കാരണങ്ങള്‍ കൊണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഒരു സൂഫി റോക്കിന്റെ (ഗായകന്‍) കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ സൂഫി റോക്കിന്റെ (ഗായകന്‍) വേഷത്തിലാണ് നായകന്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്നത്. പകുതി പാകിസ്ഥാനിയും പകുതി ചെക്ക് റിപബ്ലിക്കുമായ അമേരിക്കന്‍ മോഡല്‍ നര്‍ഗീസ് ഫഖ്രി ആണ് നായിക. നര്‍ഗീസ് ഫഖ്രിയും രണ്‍ബീറും തമ്മിലുള്ള കെമസ്ട്രി വളരെ മോശമാണെന്നാണ് ഗോസിപ്പുകള്‍ കേള്‍ക്കുന്നത്. കെമസ്ട്രി മോശമായത് കൊണ്ട് തന്നെ ചിത്രം വലിയ വിജയമായിരിക്കുമെന്നാണ് സംവിധായകന്‍ വിശ്വസിക്കുന്നത്രെ!

Subscribe Us:

തന്റെ അവസാന ചിത്രമാകും ഇപ്പോള്‍ സഹോദര പുത്രനായ രണ്‍ബീറിനൊപ്പമുള്ള റോക്ക്‌സ്റ്റാര്‍ എന്ന് ഷമ്മി കപൂര്‍ പ്രഖ്യാപിച്ചതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തു.

ലോകപ്രശസ്ത റോക്ക് ബാന്‍ഡായ മെറ്റാലിക്ക ചിത്രത്തിന്റെ പ്രചരണത്തിനായി ഇന്ത്യയില്‍ ഷോ നടത്താന്‍ വാഗ്ദാനം നല്‍കിയപ്പോള്‍ അത് നിരസിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തത്! തങ്ങളുടെ ചിത്രം സൂഫി റോക്കിനെക്കുറിച്ചാണ് പറയുന്നതെന്നും മെറ്റാലിക്ക ഹാര്‍ഡ് റോക്ക് സംഗീതമാണെന്നുമാണ് കാരണമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞത്.

എന്തായാലും ഇത്രമേല്‍ ആത്മവിശ്വാസവുമായി ചിത്രത്തന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൂഫി ഗായകാനായി തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്.