ലാഹോര്‍: ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ ഫാഷന്‍ പ്രതീകമാക്കിയതില്‍ പാകിസ്ഥാന്‍ യുവ വിദേശകാര്യമന്ത്രി ഹിന റബ്ബാനിക്ക് ശക്തമായ പ്രതിഷേധം. പാപ്പരാസികളാണ് എവിടെയുമെന്നും നിങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും അവര്‍ പാക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് ലാഹോറില്‍ വിമാനമിറങ്ങിയ ഹിന റബ്ബാനി പാക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അവര്‍ ഇസ്‌ലാമാബാദിലേക്ക് തിരിച്ചു. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നതായും ന്യൂദല്‍ഹിയില്‍ നടന്ന ചര്‍ച്ച ഗുണകരമായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.

വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഹിന റബ്ബാനി ഇന്ത്യയിലത്തിയ മൂന്ന് ദിവസവും ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരുടെ വേഷവിധാനങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.