എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ കുമ്മനം ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും’; ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ഹിമവല്‍ ഭദ്രാനന്ദ
എഡിറ്റര്‍
Sunday 30th July 2017 5:25pm

 

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന്റെ പിന്നില്‍ ബി.ജെ.പി തന്നെയാണെന്ന് തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നാണ് ആദ്യത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്.

താന്‍ കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറഞ്ഞതനുസരിച്ചുള്ള വിവരമാണിതെന്നും കമന്റുകളിലൂടെ ഭദ്രാനന്ദ പറഞ്ഞു. പിന്നീട് മറ്റൊരു പോസ്റ്റില്‍ ബി.ജെ.പിയുടെ ഭീകര അഴിമതി മറക്കാന്‍ വേണ്ടി ഒരു സഹോദരനെ കൊലക്ക് നല്‍കിയ നരഭോജികള്‍ ഒരു കാര്യം ഓര്‍ക്കുക, ജനം നിങ്ങളുടെ കറുത്ത മനസ്സ് തിരിച്ചറിഞ്ഞു കഴിഞ്ഞു അദ്ദേഹം പറയുന്നു.


Dont miss it ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി ; പുലിപ്പാറയില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ; വീഡിയോ കാണാം


ഒരുതരത്തിലുമുള്ള മുന്നറിയിപ്പില്ലാതെ ജനം ഉറങ്ങിക്കിടക്കുമ്പോള്‍ പാതിരാത്രി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണെന്നും ഒപ്പമുള്ള സഹജീവികളെ സംരക്ഷിച്ചുകൊണ്ട് ധര്‍മ്മം പരിപാലിക്കുന്നവരാണ് യാതാര്‍ത്ഥ നേതാവ് എന്ന് രാജനീതി അറിയുന്നവര്‍ക്ക് അറിയാമെന്നും സ്വാമി പോസ്റ്റില്‍ പറയുന്നു.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement