ചണ്ഡീഗഡ്: ജമ്മുതാവി-കന്യാകുമാരി ബിമസാഗര്‍ എക്‌സ്പ്രസ്സ് ദുരന്തത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. സംഗൂറിന് സമീപം ഹിമസാഗറിന്റെ രണ്ടുബോഗികളും ഒരു എഞ്ചിനും വേര്‍പെടുകയായിരുന്നു. ജമ്മുവില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

യാത്രക്കിടെ ട്രെയിനിന്റെ ബൊഗിയുടെ ഹുക്ക് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിറുത്തുകയായിരുന്നു. തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. സംഭവത്തെക്കുറിച്ച് റയില്‍വേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.