ഷിംല: ബന്ദ് നിയമവിരുദ്ധമാണെന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി വിധിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന സമരങ്ങള്‍ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിന്റേയും വി കെ അഹൂജയുടേയും നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഷിംല ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഹിമാചല്‍ കോടതി ഇത്തരമൊരു വിധിപ്രഖ്യാപിച്ചത്.

കോടതിയുടെ കാര്യങ്ങളില്‍ പങ്കെടുക്കാതെ ഷിംല ബന്ദ് പ്രഖ്യാപിച്ച ജില്ലാ ബാര്‍ അസോസിയേഷന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു.