ഷിംല: അത്താഴത്തില്‍ ഉറക്ക ഗുളിക കലലര്‍ത്തി ഹിമാചലിലെ സര്‍ക്കാര്‍ അനാഥാലയത്തില്‍ ആറുപെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അനാഥാലയത്തിലെ കുട്ടികളാണ് പീഡനത്തിന് വിധേയരായിരിക്കുന്നത്.


Also Read: ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവും


11 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പതിനഞ്ചുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തെത്തിയത്. പെണ്‍കുട്ടിയുടെ പരാതിക്കു പിന്നാലെ മറ്റു അഞ്ചുപേര്‍ കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

അത്താഴത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് കുട്ടികളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രിയായാല്‍ എന്തോ അസ്വഭാവികത തോന്നാറുണ്ടെന്ന് പൊണ്‍കുട്ടികള്‍ പറയുകയായിരുന്നെന്ന് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് ദേശീയ മാധ്യമമായ ഹിന്ദസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറു പെണ്‍കുട്ടികളെയും കഴിഞ്ഞദിവസം വൈദ്യപരിശോധനക്ക് വിധേയരാക്കി. അറസ്റ്റുചെയ്ത മൂന്നുപേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയെന്നും. അനാഥാലയത്തിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


Dont Miss: ഇതല്ല ഉദാഹരണം


പത്താം ക്ലാസുകാരിയുടെ പരാതിയെത്തുര്‍ന്ന് ബാലികാശ്രമത്തിലെ 33 അന്തേവാസികളെയും കൗണ്‍സിലിങ്ങിന് വിധേയരാക്കി. ആറുപെണ്‍കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയെന്നും കുറ്റാരോപിതര്‍ക്കെതിരെ പീഡനത്തിനെതിരായ വകുപ്പുകളും പോസ്‌കോയും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് വിരേന്ദര്‍ തോമര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്, ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മോക്ത അനാഥാലയത്തിലെ പുരുഷജീവനക്കാരെ മാറ്റുകയും വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.