hillary-clintonന്യൂദല്‍ഹി: ഇന്ത്യയുമായി ആണവ സഹകരണം ശക്തിപ്പെടുത്തുമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയതായി വിദേശ കാര്യ മന്ത്രി എസ്.എം കൃഷ്ണ. സാമ്പത്തിക മേഖലയില്‍ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്തും. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ വന്‍ ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. പാകിസ്ഥാന്‍ സ്വന്തം നിലക്ക് ഭീകരതക്കെതിരെ നടപടിയെടുക്കണം. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ പ്രധാന സഖ്യകക്ഷിയായിരിക്കും.

Subscribe Us:

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ ഒരു രാജ്യവും തുനിയേണ്ട. അത്തരം ഒരു നടപടിയും അമേരിക്കക്ക് അംഗീകരിക്കാന്‍ കഴിയില്ല. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യക്കും അമേരിക്കക്കും ചില പരിമിതികളുണ്ട്.

ഇന്ത്യയെ ആണവ വിതരണ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ അമേരിക്ക പിന്തുണക്കുമെന്ന് ഹിലാരി വ്യക്തമാക്കി. ഇന്ത്യയുമായി ആണവ സഹകരണം ശക്തമായി തുടരും. ആണവ അപകടം നടന്നാലുണ്ടാവുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച അമേരിക്കന്‍ നിലപാട് ഇന്ത്യ വൈകാതെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.