ഇസ്‌ലാമാബാദ്: യു.എസിനെ ഒരിക്കലും സംതൃപ്തയാവാത്ത അമ്മായിയമ്മയോട് താരതമ്യം ചെയ്ത പാക്കിസ്ഥാന്‍കാരിയുടെ പ്രസ്താവന കേട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ചിരിച്ചു.

ഇസ്‌ലാമാബാദിലെ ടൗണ്‍ ഹാള്‍ മീറ്റിങ്ങില്‍ പാക്ക് യുവതിയായ ഷമാമ നടത്തിയ പ്രസ്താവനയാണ് ഹിലാരിയെ ചിരിപ്പിച്ചത്. ‘ യു.എസുമായി സഹകരിക്കാന്‍ വേണ്ടി നടത്തുന്ന അത്യുഗ്രമായ പോര് അഭിമുഖീകരിക്കുകയാണ് എല്ലാ പാക്കിസ്ഥാനികളുമെന്ന് നമുക്കറിയാം. നമ്മളില്‍ സംതൃപ്തരാവാത്ത ഒരു അമ്മായിയമ്മയാണ് യു.എസ്.’ എന്ന ഷമാമയുടെ പ്രസ്താവന സദസ് കയ്യടിയോടെയായിരുന്നു സ്വീകരിച്ചത്.

Subscribe Us:

‘ ഞങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാസമയവും നിങ്ങള്‍ ഞങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ഒരു പുതിയ ആശയം ഞങ്ങള്‍ക്കുമുമ്പില്‍ വയ്ക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ അതിനുവേണ്ടി അധികമൊന്നും പരിശ്രമിക്കാറില്ല’ അഫ്ഗാന്‍ ബോര്‍ഡറിലുള്ള ഖൈബര്‍ പഖ്ടുണ്‍ഖവാ പ്രവിശ്യയിലുള്ള സ്ത്രീ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഷമാമ വ്യക്തമാക്കി.

താനും ഒരു അമ്മായിയമ്മയായതിനാല്‍ ഈ സ്ത്രീ പറയുന്നത് തനിക്ക് മനസിലാവുമെന്ന് ചിരിച്ചുകൊണ്ട് ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. ഈ വേനല്‍ക്കാലത്താണ് ഹിലാരി ക്ലിന്റന്റെ മകള്‍ ചെല്‍സിയ വിവാഹിതയായത്. താന്‍ കേട്ടത്തില്‍ വച്ച് ഏറ്റവും നല്ല ഉപമയാണിതെന്നും ഹിലാരി പറഞ്ഞു.