കാബുള്‍: അല്‍ ക്വയിദ തലവന്‍ തലവന്‍ ഉസാമ ബിന്‍ലാദനും മുല്ല ഉമറും പാക്കിസ്താനിലുണ്ടെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. എവിടെയാണ് ഇരുവരുമെന്നത് പാക്കിസ്താനറിയാമെന്നും വിവരം കൈമാറാന്‍ പാക്കിസ്താന്‍ തയ്യാറാകണമെന്നും ഹിലരി ആവശ്യപ്പെട്ടു.

പാക് സര്‍ക്കാറിലെ ഉന്നതരുടെ അറിവോടെയാണ് ഉസാമ സുരക്ഷിതമായി കഴിയുന്നത്. ഇതുസംബന്ധിച്ച് അമേരിക്കയ്ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഹിലരി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പുറപ്പെടുംമുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹിലരി. വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.