Categories

ഇന്ത്യാ-പാക് ചര്‍ച്ചകള്‍ തുടരണം: ഹിലരി

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഹിലരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി- നയതന്ത്ര ബന്ധങ്ങള്‍ തുടരണമെന്നാണ് അമേരിക്കയുടെ അഭിപ്രായമെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ പാക് സംഘം ഹിലരിയോട് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്