എഡിറ്റര്‍
എഡിറ്റര്‍
ചികിത്സയിലായിരുന്ന ഹിലരി ക്ലിന്റണ്‍ ആശുപത്രി വിട്ടു
എഡിറ്റര്‍
Thursday 3rd January 2013 9:34am

വാഷിങ്ടണ്‍: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ആശുപത്രി വിട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഹിലരി ക്ലിന്റനെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

ഹിലരിയെ കൊണ്ടുപോകാനായി ഭര്‍ത്താവ് ക്ലിന്റണും മകളും ന്യൂയോര്‍ക്ക് പ്രസ്ബറ്റേറിയന്‍ ആശുപത്രിയിലെത്തിയിരുന്നു. അതേസമയം
കൂടുതല്‍ പരിശോധനകള്‍ക്കായി ഹില്ലരിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉദരരോഗചികിത്സയിലിരിക്കെ ബോധം കെട്ടുവീണാണ് ഹിലരിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചത്. ഉദരരോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴുമുതല്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അവര്‍.

2009 ജനുവരിയിലായിരുന്നു സ്‌റ്റേറ്റ് സെക്രട്ടറിയായി ഹിലരി സ്ഥാനമേറ്റത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം രണ്ടാം വട്ടം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ഹിലരി നേരത്തെ തന്നെ അറിയിച്ചിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് നയതന്ത്ര ദൗത്യവുമായി യാത്ര ചെയ്ത റെക്കോര്‍ഡ് ഹിലരിയുടെ പേരിലാണ്. 112 രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു.

അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലേയ്ക്കായിരുന്നു ഏറ്റവും ഒടുവില്‍ യാത്ര ചെയ്തത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ജോണ്‍ കെറിയാണ് ഹിലരിയെ പിന്തുര്‍ന്ന് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുക. ഹിലരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അധികം വൈകാതെ അവര്‍ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Advertisement