Administrator
Administrator
എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
Administrator
Tuesday 10th May 2011 1:57pm

endosulfan bannedകൊച്ചി: എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരായ കൊച്ചി ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് അടച്ചുപൂട്ടണമെന്ന് ഉത്തരവ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണ് എച്ച്.ഐ.എല്‍. 2009 മുതല്‍ മാലിന്യ നീക്ക നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ തന്നെ വിവിധ സംഘടനകള്‍ എച്ച്.എ.എല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്‍ഡോസള്‍ഫാന്‍ ക്യാന്‍സറിന് കാരണമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നേരത്തേ എച്ച്.ഐ.എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ നിയമനടപടികളും പാലിച്ചിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും ഉല്പാദനം ആരും തടഞ്ഞിട്ടില്ലെന്നും എച്ച്.ഐ.എല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

Advertisement