എഡിറ്റര്‍
എഡിറ്റര്‍
ശ്ശോ വേണ്ടായിരുന്നു സാര്‍! ; തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ഒരു രൂപ വര്‍ധിപ്പിച്ച് മോദി സര്‍ക്കാരിന്റെ ‘ വമ്പിച്ച ഓഫര്‍ ‘
എഡിറ്റര്‍
Sunday 5th March 2017 8:01pm

 


ന്യൂദല്‍ഹി: മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ധിപ്പിച്ചു. വര്‍ധനവെന്ന് കേട്ട് അമ്പരന്നവരെ ഒന്നൂകൂടെ അമ്പരപ്പിക്കാന്‍ അതെത്രയെന്ന് പറയാം, ഒരു രൂപ.

അസമിലും ബിഹാറിലും ഝാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമാണ് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായത്. ഒഡീഷയില്‍ ഇത് രണ്ട് രൂപയും ബംഗാളില്‍ നാല് രൂപയുമാണ്. അല്‍പ്പം ഭേദം കേരളവും ഹരിയാനയുമാണ്, 18 രൂപയുടെ വര്‍ധവുണ്ട് ഈ രണ്ട് സംസ്ഥാനങ്ങളിലും.


Also Read: ‘ കോഹ്‌ലിയുടേത് വെളിവില്ലായ്മയാണ്, അത് മൊത്തം ടീമിനേയും കൊണ്ടേ പോകൂ ‘ : ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് മാര്‍ക്ക് വോ


11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനത്തില്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസമിലും ഝാര്‍ഖണ്ഡിലും ബിഹാറിലും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയേക്കാളും കുറവാണ് കേന്ദ്രത്തിന്റെ വര്‍ധിപ്പിച്ച കൂലി എന്നതാണ് വാസ്തവം.

2008 വരെ സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിയായിരുന്നു തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലിയും. പിന്നീടിത് കേന്ദ്രം മാറ്റുകയായിരുന്നു. സംസ്ഥാനത്തിലെ കൂലി അനുസരിച്ചാല്‍ വേതനങ്ങള്‍ തമ്മില്‍ ഗുരുതരമായ അന്തരമുണ്ടാകും എന്നു പറഞ്ഞായിരുന്നു കേന്ദ്രം മാറ്റം ഏര്‍പ്പെടുത്തിയത്.

സംസ്ഥാനം നിശ്ചയിക്കുന്നതിലും കുറവാണ് കേന്ദ്രത്തിന്റെ വേതനമെങ്കില്‍ അത് നിര്‍ബന്ധിതമായ തൊഴിലെടുപ്പായി കാണാവുന്നതാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നത്.

കേന്ദ്രത്തിന്റെ തീരുമാനം ഗവണ്‍മെന്റിന്റെ മറ്റൊരു തമാശയാണെന്നായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

Advertisement