തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധന ആഗസ്ത് ഒന്നു മുതല്‍ നിലവില്‍വരും.

യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന.

മുന്‍സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ശുപാര്‍ശയാണ് റെഗുലേറ്ററി കമ്മീഷന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു