Petrol Price

ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.  ലിറ്ററിന് രണ്ട് രൂപയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചത്.
Ads By Google

വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും.
നികുതി കൂടി ചേര്‍ക്കുമ്പോള്‍ രണ്ട് രൂപയില്‍ കൂടുതല്‍ വില വര്‍ദ്ധനവുണ്ടാകും.

ന്യൂദല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്.

വിദേശ നാണയ വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ അവകാശപ്പെടുന്നത്.  പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.