Categories
chemmannoor

ബലാത്സംഗത്തെ കുറിച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയോട് പരസ്യമായി ചോദിച്ച ബീഹാര്‍ എം.എല്‍.എ വിവാദത്തില്‍

lallan


സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ പെണ്‍കുട്ടികളോട് സംഭവത്തിന്റെ വിവരണം ആവശ്യപ്പെടുകയായിരുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.


പറ്റ്‌ന: ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനോട് വിവരങ്ങള്‍ പരസ്യമായി ചോദിച്ചറിഞ്ഞ ബീഹാര്‍ എം.എല്‍.എ വിവാദത്തില്‍. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എം.എല്‍.എ ലല്ലന്‍ പസ്വാനാണ് വിവാദത്തിലകപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്.


Also read മോദിക്കെതിരായ അഴിമതി ആരോപണ ഹര്‍ജി സുപ്രീംകോടതി തള്ളി


സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ പെണ്‍കുട്ടികളോട് സംഭവത്തിന്റെ വിവരണം ആവശ്യപ്പെടുകയായിരുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പറയാന്‍ മടിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളോട് എം.എല്‍.എ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടതെന്നു പറഞ്ഞപ്പോള്‍ എവിടെ നിന്നാണ് രക്തം വന്നതെന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം താനതെങ്ങനെ പറയും എന്ന് തിരിച്ച് ചോദിക്കുന്ന വിദ്യാര്‍ത്ഥിയോട് പറയാതെ എങ്ങനെയാണ് കാര്യങ്ങല്‍ മനസ്സിലാക്കുക എന്നതായിരുന്നു എം.എല്‍.എയുടെ മറുപടി.

ചോദ്യങ്ങള്‍ തുടരുന്ന എം.എല്‍.എയ്ക്ക് മുന്നില്‍ പലതിനും വിദ്യാര്‍ത്ഥിനികള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നില്ല. ഭാവിയില്‍ നിനക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീ എങ്ങിനെയാണ് സംസാരിക്കുകയെന്നും എം.എല്‍.എ ചോദിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ ഒരു ജനപ്രതിനിധി ചോദിക്കേണ്ട ചോദ്യങ്ങള്‍ മാത്രമാണ് താന്‍ ചോദിച്ചതെന്നാണ് ലല്ലന്‍ പസ്വാന്‍ പറയുന്നത്.

Tagged with: