എഡിറ്റര്‍
എഡിറ്റര്‍
കൊലക്കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍; കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ കാമുകനൊപ്പം
എഡിറ്റര്‍
Friday 12th May 2017 6:48pm


പാറ്റ്ന: കൊല്ലപ്പെട്ടെന്നു കരുതിയ യുവതിയെ കാമുകന്റെയൊപ്പം കഴിയുന്നതായ് കണ്ടെത്തി. ഭാര്യയ കൊന്നതിന്റെ പേരില്‍ ഭര്‍ത്താവ് ജയിലില്‍ കഴിയുമ്പോഴാണ് യുവതി കാമുകന്റെയൊപ്പം കഴിയുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബീഹാറിലെ മുസഫര്‍പുരിലാണ് ഭാര്യയെ കൊന്നകുറ്റത്തിന് മനോജ് ശര്‍മ്മ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.


Also read പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്


പിങ്കി എന്ന ഇരുപത്തഞ്ചുകാരിയെ കൊന്ന കുറ്റത്തിനാണ് മനോജ് ശര്‍മ്മയെ കോടതി തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഇവര്‍ മരിച്ചിട്ടില്ലെന്നും കാമുകന്റെ ഒപ്പം കഴിയുകയാണെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 2015ലാണ് മനോജ് ശര്‍മ്മ പിങ്കിയെ വിവാഹം കഴിച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പിങ്കിയെ കാണാതാവുകയായിരുന്നു.

മകളെ കാണാതായതിനെത്തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചു കൊന്നുവെന്ന് ആരോപിച്ച് പിങ്കിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ സമീപത്ത് നിന്നും അഴുകിയ നിലയില്‍ ഒരു മൃതദേഹം ലഭിക്കുകയായിരുന്നു.


Dont miss ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍ 


ഇതേ തുടര്‍ന്ന് മൃതദേഹം പിങ്കിയുടേതാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന പൊലീസ് മനോജ് ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വിചാരണയ്ക്ക് ശേഷം കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച് ജയിലിലടയ്ക്കുകയും ചെയ്തു.

എന്നാല്‍ മനോജ് ശര്‍മ്മയുടെ സൃഹൃത്ത് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂരില്‍ വച്ച് പിങ്കിയെയും കാമുകനെയും കണ്ടതോടെയാണ് സത്യം പുറത്ത് വരുന്നത്. മനോജിന്റെ ബന്ധുക്കള്‍ ഉടന്‍ തന്നെ ജബല്‍പൂരില്‍ എത്തി കണ്ടത് പിങ്കിയെ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ബീഹാറില്‍ എത്തിച്ചു.


You must read this ചരിത്രപരമായ വാഗ്ദാനം പാലിച്ച് കൊച്ചി മെട്രോ; ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ 23 പേര്‍ക്ക് ജോലി 


മയൂര്‍ മാലിക് എന്ന യുവാവിനൊപ്പമാണ് പിങ്കി മധ്യപ്രദേശിലേക്ക് കടന്നിരുന്നത്. മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement