ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെ വാദം സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി കേള്‍ക്കും. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണിത്. ഇതിനുള്ള തീയ്യതി ഇന്ന് വൈകുന്നേരം ചേരുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തീരുമാനിക്കും.

ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇരുസംസ്ഥാനങ്ങളുടേയും വാദം കേള്‍ക്കാമെന്നറിയിച്ചത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിഭാഷകര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭൂകമ്പം മൂലമുള്ള അപകടാവസ്ഥ പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി അംഗീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശത്തെ ഭൂചലനത്തെക്കുറിച്ച് കേരളം നല്‍കിയ റിപ്പോര്‍ട്ടിന് മറുപടി നല്‍കണമെന്ന് തമിഴ്‌നാടിനോട് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു.

Malayalam News
Kerala News in English