എഡിറ്റര്‍
എഡിറ്റര്‍
അഞ്ചുകോടിക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും
എഡിറ്റര്‍
Wednesday 7th November 2012 12:55am

തിരുവനന്തപുരം:  അഞ്ചുകോടിക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും തേടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് തീരുമാനിച്ചു.

ആസൂത്രണ ബോര്‍ഡില്‍ രൂപവത്കരിച്ചിട്ടുള്ള പ്രോജക്ട് ഫിനാന്‍സിങ് സെല്‍ ഇതിന് നേതൃത്വം നല്‍കും. സെല്ലിന്റെ ഡയറക്ടറായി കേന്ദ്ര ധനകാര്യവകുപ്പിലെ ഡോ.അനുരാധ ബലറാം ഡെപ്യൂട്ടേഷനില്‍ ചുമതലയേറ്റിട്ടുണ്ട്.

Ads By Google

പദ്ധതികള്‍ക്ക് കൂടുതല്‍ പണം ലഭിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് മന്ത്രി കെ.സി.ജോസഫും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.കെ.എം.ചന്ദ്രശേഖറും അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിമെട്രോ, മോണോറെയില്‍ തുടങ്ങിയ വലിയ പദ്ധതികള്‍ ഒരു മൂലധന അക്കൗണ്ടിലാക്കും. പെട്ടെന്ന് പുരോഗമിക്കുന്ന പദ്ധതികള്‍ക്ക് കാലതാമസമില്ലാതെ പണം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

പന്ത്രണ്ടാം പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ക്ക് പണം അനുവദിക്കുന്നതിനുള്ള തത്ത്വങ്ങള്‍ യോഗം അംഗീകരിച്ചു. മുന്‍ഗണനയനുസരിച്ചാണ് വകുപ്പുകളുടെ പദ്ധതികള്‍ക്ക് പണം അനുവദിക്കുക. ഇതിനകം പൂര്‍ത്തിയാകാത്ത പദ്ധതികള്‍ നിര്‍ത്തണോ ഇനിയും തുടരണോ എന്ന കാര്യവും പരിശോധിക്കുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പ്ലാന്‍ സ്‌പെയ്‌സ് എന്ന ഓണ്‍ലൈന്‍ സംവിധാനം ഉപജില്ലാതലം വരെ വ്യാപിപ്പിക്കും. ഇതിലേക്ക് ഇനിയും 19 സര്‍ക്കാര്‍ വകുപ്പുകള്‍ വിവരങ്ങള്‍ നല്‍കാനുണ്ട്. വിവരങ്ങള്‍ നല്‍കാത്ത വകുപ്പുകളുടെ അടുത്ത വര്‍ഷത്തെ പദ്ധതിവിഹിതം അഞ്ചുശതമാനം കുറയ്ക്കും.

Advertisement