തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ആണ് വിജയശതമാനം.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 3.05 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ 82.22%.

വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 83 സ്‌കൂളുകള്‍ സമ്പൂര്‍ണവിജയം കരസ്ഥമാക്കി. ഇതില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 21 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്.

സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ നടക്കും. മേയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഹയര്‍ സെക്കന്‍ഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍:

വിഎച്ച്എസ്സി ഫലം: www.keralaresults.nic.in, www.keralaresults.nic.in, www.prd.kerala.gov.in

www.prd.kerala.gov.in, www.results.kerala.nic.in, results.kerala.nic.in