എഡിറ്റര്‍
എഡിറ്റര്‍
അധികൃതരുടെ പിടിവാശി; പരീക്ഷയെഴുതാന്‍ കഴിയാതെ അണ്ടര്‍ 19 താരം
എഡിറ്റര്‍
Sunday 23rd September 2012 11:56am

തിരുവനന്തപുരം: അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ നിന്നുള്ള ഒരു മലയാളി താരവും അതേ അവസ്ഥ നേരിടുകയാണ്. അണ്ടര്‍19 ഏഷ്യാകപ്പ് ടീമിലെ അംഗമായ തിരുവനന്തപുരം സ്വദേശി സഞ്ജു വി. സാംസണാണ് അധികൃതരുടെ പിടിവാശിക്ക് മുന്നില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ നില്‍ക്കുന്നത്.

Ads By Google

80 ശതമാനത്തിലേറെ മാര്‍ക്ക് നേടി പ്ലസ് വണ്‍ വിജയിച്ച കുട്ടിയാണ് സഞ്ജു. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്ലസ് ടു പരീക്ഷയുടെ സമയത്തായിരുന്നു ഏഷ്യാകപ്പ് ടൂര്‍ണമെന്റ്.

പാക്കിസ്ഥാനൊപ്പമുള്ള ടൂര്‍ണമെന്റ് അനായാസം നേടിയെത്തിയ സഞ്ജുവിനെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത് ഹയര്‍സെക്കന്‍ഡറി ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ്. പ്ലസ് ടു പരീക്ഷ എഴുതണമെങ്കില്‍ പ്ലസ് വണ്‍ പരീക്ഷ ഒരിക്കല്‍ കൂടി എഴുതണമെന്നാണ് ഇവരുടെ നിലപാട്.

വിദ്യാഭ്യാസമന്ത്രി നേരിട്ടഭ്യര്‍ത്ഥിച്ചിട്ടും സഞ്ജുവിനെ പ്ലസ് ടു പരീക്ഷയെഴുതാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്  അനുവദിക്കുന്നില്ല.

സഞ്ജുവും കുടുംബവും വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ക്കണ്ടു പ്രശ്‌നങ്ങളറിയിച്ചിരുന്നു. മന്ത്രി പ്രത്യേക ഉത്തരവിലൂടെ സഞ്ജുവിനെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രി കനിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കനിയുന്നില്ല.

അണ്ടര്‍19 ഏഷ്യകപ്പ് ചാംപ്യന്‍ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കഴിഞ്ഞ ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് സ്വന്തമാക്കിയ താരമാണ് സഞ്ജു.

Advertisement