Categories

‘ലോട്ടറി: തമിഴ്‌നാട് എ ജി ഹാജരായതില്‍ തെറ്റില്ല’

കൊച്ചി: ഭൂട്ടാന്‍ ലോട്ടറിക്കേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. തമിഴ്‌നാട് എ ജി പി എസ് രാമന്റെ വാദം സ്വീകരിക്കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.

ലോട്ടറിക്കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനായിട്ടായിരുന്നു പി എസ് രാമന്‍ കോടതിയില്‍ ഹാജരായത്. എന്നാല്‍ എ ജിയുടെ വാദം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.നിയമപരമായ തടസ്സങ്ങളില്ലെങ്കില്‍ ഇത്തരം കേസുകളില്‍ എ ജിക്ക് ഹാജരാകാമെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം പരാതികള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷിക്കുകയും ഹരജിക്കാരന്‍ 50000 രൂപ പിഴയടക്കണമെന്ന് വിധിക്കുകയുമായിരുന്നു. അതിനിടെ കേസില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചിട്ടുണ്ട്. കേസില്‍ ഇന്ന് അന്തിമവാദം പൂര്‍ത്തിയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച