കൊച്ചി: കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കരുതെന്ന കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു എന്ന തരത്തിലായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ കേന്ദ്ര നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത കോടതി കേസ് പരിഗണിക്കുന്നത് 28ലേക്കു മാറ്റുകമാത്രമാണ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വളരെ ഗൗ രവമായ നിരീക്ഷണങ്ങള്‍ കോടതി നടത്തുകയും ചെയ്തു.

മൃഗസംരക്ഷണ നിയമത്തില്‍ കന്നുകാലികളെ ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്നതിന് നിരോധനം ഇല്ലെങ്കിലും നിയമഭേദഗതിയില്‍ കാലിച്ചന്തയെക്കുറിച്ചുള്ള നിര്‍വചന പ്രകാരം ഉടമ തന്നെ കശാപ്പു ചെയ്യണമെന്ന നിര്‍ബന്ധ സ്ഥിതിവിശേഷം ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മൃഗസംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്കും അപ്പുറമാണ് ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതിയെന്നും കോടതി ചൂണ്ടിക്കാട്ടി.


Also Read: യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


മൃഗങ്ങളെ അനാവശ്യമായി പീഡിപ്പിക്കുന്നത് തടയാനുദ്ദേശിച്ചുള്ള നിയമമാണ് മൃഗസംരക്ഷണ നിയമമെന്നു പറഞ്ഞ കോടതി മൃഗസംരക്ഷണ നിയമം വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയോ ചന്തയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയോ ഉള്ളതല്ലെന്നും നിരീക്ഷിച്ചു. കശാപ്പ് എന്നത് ഈ നിയമപ്രകാരം അനുവദനീയമായ കാര്യമാണെന്നും കോടതി വിലയിരുത്തി.

വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും കന്നുകാലി ചന്തകളുടെ നിയന്ത്രണവുമെല്ലാം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ടിലെ 15ഉം 28ഉം ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാവുന്ന കാര്യമാണെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ നിരീക്ഷിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമത്തിലെ കന്നുകാലി മാര്‍ക്കറ്റ് എന്നതിന്റെ നിര്‍വചനം അനുസരിച്ച് ഉടമ തന്നെ സ്വന്തം വീട്ടിലെ അല്ലെങ്കില്‍ ഫാമിലെ കാലികളെ അറുക്കേണ്ട സ്ഥിതിയാണെന്നും ജഡ്ജി നിരീക്ഷിച്ചു.


Don’t Miss: ‘റംസാന്‍ മാസത്തിലെങ്കിലും ഇത് വേണ്ടായിരുന്നു’ സ്വിംസ്യൂട്ടിട്ട ഫോട്ടോയുടെ പേരില്‍ ഫാത്തിമ സനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം


കാര്‍ഷിക വൃത്തി നഷ്ടമാണെന്നതിനാല്‍ കൃഷിക്ക് ഉപയോഗിക്കാനാകാത്ത കന്നുകാലികളെ വിറ്റ് പണം സമ്പാദിക്കാമെന്ന അവസ്ഥയും തടയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

കശാപ്പു ചെയ്യാനുള്ള 90% മൃഗങ്ങളെയും കന്നുകാലിച്ചന്തയില്‍ നിന്നാണ് വാങ്ങുന്നതെന്നതിനാല്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണഘടന അനുവദിക്കുന്ന മൗലിക അവകാശത്തെ ബാധിക്കുന്നതാണ് ഈ നിയമമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാസം 28നാണ് കേസിലെ അന്തിമവാദം.