കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ വിജിലന്‍സ് നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേരള ക്രിക്കറ്റ് അസോസിയേഷനെതിരേയുള്ള പരാതി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

കേരളക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊതുപ്രവര്‍ത്തകരുടെ പട്ടികയില്‍ വരുമെന്നും ഇവര്‍ക്കെതിരായ പരാതി വിജിലന്‍സ് കോടതിക്ക് പരിശോധിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുപ്രവര്‍ത്തകരല്ലെന്ന് ചൂണ്ടിക്കാട്ടി കെ സി എ ഭാരവാഹികള്‍ക്കെതിരായ പരാതി തള്ളിയ വിജിലന്‍സ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.