കൊച്ചി: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് ഹൈക്കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ കന്നുകാലി കശാപ്പിന് നിരോധനമില്ല. ഇറച്ചിയുടെ വില്‍പ്പനയ്‌ക്കോ കഴിക്കുന്നതിനോ വിയന്ത്രണമില്ല. കന്നുകാലികളുടെ വില്‍പ്പന സംബന്ധിച്ച് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി 


ഹരജിയില്‍ പറയുന്നതുപോലെ ഇറച്ചി വില്‍ക്കുന്നതിന് നിയന്ത്രണമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വായിച്ചതിന്റെ കുഴപ്പമാണ് ഇതെന്നുംഹരജി സമര്‍പ്പിച്ചതില്‍ പോരായ്മകള്‍ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതേവിഷയത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച മൂന്ന് ഹരജികള്‍ കൂടി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

തമിഴ്നാട്ടില്‍ നാലാഴ്ചത്തേക്ക് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്റ്റേ ചെയ്തത്.

മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനായി ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയവയാണ് പുതിയ ഉത്തരവുകള്‍.