കൊച്ചി: മുന്‍കൂര്‍ നികുതിയടയ്ക്കാതെ  വെട്ടിപ്പ നടത്തിയ കേസില്‍ വാണിജ്യ വകുപ്പ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. മതിയായ നികുതിയടയ്ക്കാതെ ബംബര്‍ നറുക്കെടുപ്പുകള്‍ നടത്തിയതിന്റെയും നികുതിയടയ്ക്കാതെ കേരളത്തിലേക്ക് ലോട്ടറിയെത്തിച്ചതിന്റെയും പേരിലാണ് വാണിജ്യ നികുതി വകുപ്പ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് പിഴയീടാക്കാന്‍ തീരുമാനിച്ചത്.

ആറ് കോടി എണ്‍പത് ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.